കൈകളിലെ കോവിഡ് 19 ന്റെ ലക്ഷണങ്ങളില്‍ മറ്റൊന്ന് കൂടി ഇതാ: വേദനയെ അവഗണിക്കരുത്

പനി, ചുമ , തൊണ്ടവേദന ,ശ്വാസതടസം എന്നിങ്ങനെ പല ലക്ഷണങ്ങളോടെ ആണ് കോവിഡ് 19 പിടിമുറുക്കുക. രോഗം മൂര്‍ച്ഛിക്കുന്നവരില്‍ ഇത് മറ്റു ഗുരുതരമായ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നു. എന്നാല്‍ ഇതുവരെയുള്ള പഠനത്തില്‍ നിന്നു ഗവേഷകര്‍ പറയുന്നത് നോവല്‍ കൊറോണ വൈറസ് ഓരോരുത്തരെയും ഓരോ തരത്തിലാണ് ബാധിക്കുക എന്നാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ചിലരില്‍ കൊറോണ ചെറിയ ലക്ഷണങ്ങള്‍ കാണിക്കുകയും മറ്റു ചിലര്‍ക്ക് മരണം വരെ സംഭവിക്കുകയു ചെയ്യുന്നത്.  ലോകാരോഗ്യസംഘടനയുടെയും സെന്‍റ്റര്‍ ഫോര്‍ ഡിസീസ് കൺട്രോളിന്റെയും റിപ്പോര്‍ട്ട്‌ പ്രകാരം പനി, കഫകെട്ട്, ക്ഷീണം എന്നിവയാണ് കോവിഡിന്റെ പ്രധാനലക്ഷണങ്ങള്‍. അതുപോലെ രുചി നഷ്ടമാകുക, ഗന്ധം അറിയാനുള്ള ശേഷി നഷ്ടമാകുക, ശരീരവേദന, ദേഹത്ത് ചുവന്ന പാടുകള്‍ കാണുക  എന്നിവയും കോവിഡ് ലക്ഷണങ്ങള്‍ ആണ്.  ശ്വാസതടസ്സം, നെഞ്ചു വേദന, സംസാരശേഷി നഷ്ടമാകുക എന്നിവ രോഗം മൂർച്ഛിക്കുന്നവരിൽ കാണപ്പെടുന്നുണ്ട്.ഇപ്പോൾ കോവിഡ് രോഗലക്ഷണങ്ങളില്‍ മറ്റൊന്ന് കൂടി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു. കൈകളിലെ വേദനയാണ് ഈ പുതിയ ലക്ഷണം. ബ്രിട്ടനില്‍ ചില കോവിഡ് രോഗികള്‍ക്കാണ് ഈ ലക്ഷണം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധസംവിധാനം അണുബാധയോട് പ്രതികരിക്കുന്നതിന്റെ ലക്ഷണമാകാം ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്. തരിപ്പ് പോലെ അനുഭവപ്പെടുന്ന ഈ വേദനയ്ക്ക് parasthesia എന്നാണ് പറയുക. പ്രമേഹരോഗികളില്‍ ഇത് സാധാരണമാണ്. അതുപോലെ തന്നെ ഓട്ടോഇമ്യൂണ്‍ തകരാറുകള്‍ ഉള്ള രോഗികള്‍ക്കും ഈ പ്രശ്നമുണ്ട്. 

LEAVE A REPLY