ടൊയോട്ടയുടെ ലോഗോ അണിഞ്ഞ് വിറ്റാര ബ്രെസ എത്തും

ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്‌റ്ര് എസ്.യു.വിയായ വിറ്റാര ബ്രെസ വൈകാതെ, ടൊയോട്ടയുടെ ലോഗോയും അണിയും. ഇതിന് മാരുതി സുസുക്കി ഡയറക്‌ടര്‍ ബോര്‍ഡ് അനുമതി നല്‍കി. 2017 ഫെബ്രുവരി ആറിന് ഇരു കമ്ബനികളും തമ്മില്‍ ഒപ്പുവച്ച ധാരണപ്രകാരമാണ് ഈ ‘വാഹന” കൈമാറ്റം. പരിസ്ഥിതി, സുരക്ഷ, വിവര സാങ്കേതികവിദ്യകള്‍ പങ്കുവയ്ക്കല്‍, വാഹന മോഡലുകളും ഘടകങ്ങളും വിറ്റഴിക്കാന്‍ ഇരു കമ്ബനികളുടെയും പ്ളാറ്ര്‌ഫോം പ്രയോജനപ്പെടുത്തല്‍ എന്നിവയാണ് കരാറിലുള്ളത്.

കരാര്‍ പ്രകാരം, നേരത്തേ മാരുതി ബലേനോ, ടൊയോട്ടയ്ക്ക് നല്‍കുകയും ടൊയോട്ട അത് ഗ്ലാന്‍സ എന്ന പേരില്‍ വിപണിയില്‍ എത്തിക്കുകയും ചെയ്‌തിരുന്നു. ബലേനോയും ഗ്ലാന്‍സയും ജനപ്രിയമായി മാറുകയും ചെയ്‌തു.

LEAVE A REPLY