ഒരു മാറ്റത്തിനൊരുങ്ങി ഐശ്വര്യ റായ്, വെബ് സീരിസിൽ ചുവട് വെയ്ക്കുന്നു, തുടക്കം ഭർത്താവിനൊപ്പമല്ല

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ഐശ്വര്യ റായ് ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും തന്റേതായ സ്ഥാനം സൃഷ്ടിക്കാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞിരുന്നു. തെന്നിന്ത്യൻ സിനിമയിലൂടെയായിരുന്നു താരത്തിന്റെ തുടക്കമെങ്കിലും പിന്നീട് ബോളിവുഡിൽ സജീവമാകുകയായിരുന്നു. എന്നിരുന്നാലും തെന്നിന്ത്യൻ സിനിമയുമായി താരത്തിന് വലിയൊരു ആത്മ ബന്ധമുണ്ടായിരുന്നു.ആദ്യ ചലച്ചിത്രം 1997-ൽ മണിരത്നം സം‌വിധാനം ചെയ്ത ഇരുവറിലൂടെ ആയിരുന്നു ഐശ്വര്യ സിനിമ ലോകത്ത് എത്തിയത്. ചിത്രം സൂപ്പർ‌ ഡ്യൂപ്പർ ഹിറ്റായിരുന്നു.

ഇന്ത്യൻ സിനിമ ലോകത്ത് പകരക്കാരിയില്ലാത്ത നടിയാണ് ഐശ്വര്യ റായ്. സിനിമയിൽ കത്തി നിൽക്കുന്ന സമയത്താണ് താരം വിവാഹിതയാകുന്നത്. പിന്നീട് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു, സിനിമയിൽ നിന്ന് മാറി നിൽക്കുമ്പോഴും ഐശ്വര്യയുടെ പേര് സിനിമ കോളങ്ങളിൽ ചർച്ച വിഷയമായിരുന്നു . ഇപ്പോഴിത അഭിനയത്തിലേയ്ക്ക് മടങ്ങി എത്തുകയാണ് താരം. സിനിമയിൽ അല്ലെന്ന് മാത്രം….

ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ നെറ്റ് ഫ്ലിക്സ് അമസോൺ തുടങ്ങിയ ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകൾ ചർച്ചയാവുകയാണ്,. ഇപ്പോൾ എല്ലാവർക്കും പ്രിയം ഇത്തരത്തിലുള്ള പ്ലാറ്റ്ഫേമുകളാണ്. സിനിമയെ വെല്ലുന്ന അവതരണമികവും സ്ക്രിറ്റുമാണ് പ്രേക്ഷകരെ ഇതിലേയ്ക്ക് കൂടുതൽ അടുപ്പിച്ചിരിക്കുന്നത്.. ഇപ്പോഴിത ഇന്ത്യൻ സിനിമ താരങ്ങളും അണിയറ പ്രവർത്തകരും ഡിജിറ്റൽ പ്ലാറ്റ് ഫോമിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്.

ഇപ്പോഴിത വെബ്സീരീസിൽചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ് ഐശ്വര്യ റായ് ബച്ചനും. നെറ്റ്ഫ്ലിക്സിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസാകും സീരീസ് നിർമിക്കുക . ഐശ്വര്യ മാത്രമല്ല ഭർത്താവ് അഭിഷേക് ബച്ചനും വെബ് സീരീസിലേയ്ക്കുളള ചുവട് മാറ്റത്തിന് തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.ഏതാനും മാസം മുമ്പ്, സുസ്മിത സെന്നും വെബ് സീരീസിൽ വേഷമിടുന്നതായി അറിയിച്ചിരുന്നു.

LEAVE A REPLY