മണികണ്ഠൻ വിവാഹിതനായി; കല്യാണ ചെലവിനുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക്

കൊറോണയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടമോ ആഘോഷങ്ങളോ ഇല്ലാതെ മണികണ്ഠൻ ആചാരിയുടെ വിവാഹം. മരട് സ്വദേശിയായ അഞ്ജലിയാണ് വധു. ആറ് മാസം മുൻപായിരുന്നു വിവാഹനിശ്ചയം. അതിനിടെയാണ് രാജ്യത്ത് കൊറോണ പടർന്ന് പിടിച്ച സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. തൃപ്പൂണിത്തുറയിൽ വച്ചാണ് വിവാഹം നടന്നത്.

മണികണ്ഠൻ ആചാരിക്ക് ആശംസകൾ നേർന്ന നടി സ്നേഹ ശ്രീകുമാർ രം​ഗത്തെത്തി. ആഘോഷങ്ങളൊന്നുമില്ലാതെ വിവാഹം നടത്തുവാനും കല്യാണ ചിലവിലേക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെെമാറാനും അദ്ദേഹം തീരുമാനിച്ചുവെന്നും സ്നേഹ ശ്രീകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.
സ്നേഹ ശ്രീകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
”ഇന്ന് മണിയുടെ വിവാഹം ആണ്. ഈ സാഹചര്യത്തിൽ ആഘോഷങ്ങളൊന്നുമില്ലാതെ വിവാഹം നടത്തുവാനും , കല്യാണച്ചിലവിലേക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുവാനും മണി തീരുമാനിച്ചു. കാണാൻ ഏറ്റവും ആഗ്രഹിച്ച ചടങ്ങാണ്, തല്ക്കാലം തൃപ്പൂണിത്തുറയിൽ നടക്കുന്ന വിവാഹത്തിന് തിരുവനന്തപുരത്തിരുന്നു പ്രാർത്ഥിക്കാനേ നിർവ്വാഹമുള്ളു… പൊന്നാങ്ങളക്കും നാത്തൂനും എല്ലാ നന്മകളുമുണ്ടാകട്ടെ”പ്രണയവിവാഹമാണ് മണികണ്ഠൻ ആചാരിയുടേത്. ഒന്നരവർഷം മുൻപ് ഒരു ഉത്സവത്തിനിടെയാണ് അഞ്ജലിയെ അടുത്ത് പരിചയപ്പെടുന്നത്. പ്രണയം തുറന്ന് പറഞ്ഞപ്പോൾ അഞ്ജലിക്കും സമ്മതമായിരുന്നുവെന്ന് മണികണ്ഠൻ ആചാരി പറഞ്ഞു.
”കൊറോണയെയും നമ്മൾ മലയാളികൾ അതിജീവിക്കും. വിവാഹത്തിന് ആർഭാഗങ്ങൾ ഒഴിവാക്കി എന്ന് പറയുന്നത് വലിയ കാര്യമായി എനിക്ക് തോന്നുന്നില്ല. അത് അങ്ങനെ തന്നെയാണ് ചെയ്യേണ്ടതും. നിർദ്ദേശങ്ങൾ പാലിക്കേണ്ടത് എല്ലാവരുടെയും കർത്തവ്യമാണ് അദ്ദേഹം പറഞ്ഞു.രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെയാണ് നാടകവേദികളിൽ സജീവമായിരുന്ന മണികണ്ഠൻ ആചാരി സിനിമയിലെത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി ഒട്ടനവധി ചിത്രങ്ങളിൽ വേഷമിട്ടു. വിജയ് സേതുപതി, രജനികാന്ത് തുടങ്ങിയ താരങ്ങൾക്കൊപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു.

LEAVE A REPLY