കൊവിഡ്: പത്തനംതിട്ടയിൽ 90 ഫലങ്ങൾ കൂടി നെഗറ്റീവ്.

പത്തനംതിട്ടയിൽ നടത്തിയ കൊവിഡ് പരിശോധനയിൽ 90 പേരുടെ ഫലങ്ങൾ കൂടി നെഗറ്റീവ്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേരുടെ ഫലങ്ങളും നെഗറ്റീവാണ്. ഇനി ജില്ലിയൽ 95 ഫലങ്ങൾ കൂടിയാണ് ലഭിക്കാനുള്ളത്.

പത്തനംതിട്ടയിൽ ഇന്നലെ പുറത്തുവന്ന 75 പേരുടെ പരിശോധനാഫലം ഫലം നെഗറ്റീവായിരുന്നു. ഇതിൽ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരും ഉൾപ്പെടുന്നു. ജില്ലയിൽ നിന്ന് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തത് 25 പേരായിരുന്നു. ഇതിൽ രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും തിരികെ എത്തി. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

LEAVE A REPLY