വീണ്ടും ഇടിച്ചു തോൽപ്പിച്ചു ടാറ്റ

ടാറ്റ യുടെ പുതിയ മോഡൽ ആയ അൾട്രോറാസ് ഗ്ലോബൽ എൻ ക്യാപ് സേഫ്റ്റി ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേടി വാഹന ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ഇതോടെ സേഫ്റ്റി ടെസ്റ്റിൽ അഞ്ച് സ്റ്റാറും നേടുന്ന രണ്ടാമത്തെ വാഹനവും ഹാച്ച്ബാക്ക് സെഗ്മെന്റിൽ 5 സ്റ്റാർ റേറ്റിംഗ് നേടുന്ന ആദ്യ ഇന്ത്യൻ നിർമിത വാഹനമായി മാറിയിരിക്കുകയാണ് അൾട്രോറാസ്. ടാറ്റായുടെ തന്നെ എസ്‌ യൂ വി യായ നെക്‌സോണ് ആണ് ആദ്യത്തെ വാഹനം.
17ൽ 16.13 പോയിന്റും നേടിയാണ് അൽട്രോസ്‌ കരുത്ത് തെളിയിച്ചിരിക്കുന്നത്.
മണിക്കൂറിൽ 64 കിലോമീറ്റർ വേഗത്തിൽ നടത്തിയ ക്രാഷ് ടെസ്റ്റിൽ മുൻസീറ്റ് യാത്രക്കാർക്ക് അഞ്ച് സ്റ്റാർ സുരക്ഷയും പിന്നിലെ കുട്ടികൾക്ക് മൂന്നു സ്റ്റാർ സുരക്ഷയും നൽകും.

ബിഎസ്6 നിലവാരത്തിലുള്ള പെട്രോൾ, ‍‍‍ഡീസൽ എൻജിനുകളാണ് കാറിൽ. 1.5 ലീറ്റർ നാലു സിലിണ്ടർ ഡീസൽ എൻജിന് 90 പിഎസ്, 200 എൻഎം ടോർക്കുമുണ്ട്. 1.2 ലീറ്റർ മൂന്നു സിലിണ്ടർ പെട്രോൾ എൻജിന്റെ കരുത്ത് 86 പിഎസും ടോർക്ക് 113 എൻഎമ്മുമാണ്.

ഇന്ത്യൻ വാഹന വിപണിയിൽ അവതരിക്കും മുന്നേ തന്നെ വല്യ ഒരു കുതിച്ചു ചാട്ടമാണ് ടാറ്റ നടത്തിയിരിക്കുന്നത്.

LEAVE A REPLY