നഷ്ടപ്പെട്ട് പോയ മൊബൈല്‍ ഫോണ്‍ ഇനി സര്‍ക്കാര്‍ വെബ് സൈറ്റ് ഉപയോഗിച്ച്‌ ബ്ലോക്ക് ചെയ്യാം

മൊബൈല്‍ ഫോണുകള്‍ കാണാതെ പോകുന്നത് പലര്‍ക്കും ചിന്തിക്കുവാന്‍ പോലും സാധിക്കാത്ത കാര്യമാണ്. പേഴ്സ് ഒക്കെ കാണാതെ പോയാലും പോട്ടെ എന്ന് വെയ്ക്കാം. എന്നാല്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പെട്ട് പോയാല്‍ സ്വകാര്യത തന്നെ അപകടത്തിലാകും. ഫോണ്‍ നഷ്ടമായെന്ന് അറിഞ്ഞാല്‍ ആദ്യം ചെയ്യുക ഉപകരണം ആര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാത്ത രീതിയില്‍ ബ്ലോക്ക് ചെയ്യുക എന്നതാണ്. ഇതിനായി ഒരു സര്‍ക്കാര്‍ വെബ് സൈറ്റ് തന്നെ ഉണ്ട്. നിലവില്‍ മുംബൈയിലും ഡല്‍ഹിയിലുമാണ് ഈ സേവനം ലഭിക്കുന്നത്. എന്നാല്‍ വൈകാതെ തന്നെ രാജ്യ വ്യാപകമായി ഈ സേവനം ലഭ്യമാകും.2019 സെപ്റ്റംബറില്‍ മുംബൈയിലാണ് സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) എന്ന സേവനത്തിന് തുടക്കമിട്ടത്. മൊബൈല്‍ഫോണ്‍ മോഷ്ടിക്കപ്പെടുകയോ കളഞ്ഞുപോവുകയോ ചെയ്താല്‍ ഈ വെബ്‌സൈറ്റ് വഴി നിങ്ങളുടെ ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. ഫോണ്‍ മോഷ്ടിച്ചയാള്‍ക്കോ അത് കളഞ്ഞുകിട്ടിയ ആള്‍ക്കോ ആ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. http://www.ceir.gov.in എന്ന യുആര്‍എല്‍ സന്ദര്‍ശിച്ചാല്‍ മതി. ഫോണുകളുടെ ഐഎംഇഐ നമ്ബര്‍ ഉപയോഗിച്ചാണ് ഇത് ട്രാക്ക് ചെയ്യുന്നത്. ഈ വെബ്‌സൈറ്റ് വഴി ഫോണ്‍ ബ്ലോക്ക് ചെയ്യണമെങ്കില്‍ ഫോണ്‍ നഷ്ടമായതായി ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതി ഉപയോഗിച്ച്‌ വേണം വെബ് സൈറ്റില്‍ അപേക്ഷ നല്‍കുവാന്‍. നഷ്ടമായ ഫോണിലെഡ്യൂപ്ലിക്കേറ്റ് സിമ്മുകളും എടുക്കണം, ഫോണിന്‍റെIMEI നമ്ബറും കൈയില്‍ കരുതണം. തിരിച്ചറിയല്‍ കാര്‍ഡ്, പോലീസ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് എന്നിവ സൈറ്റില്‍ അപ്ലേഡ്ചെയ്യണം. ഫോണ്‍ നഷ്ടമായ തീയതി, സ്ഥലം, ഉടമയുടെ വിലാസം എന്നിവയും നല്‍കണം. അപേക്ഷ സമര്‍പ്പിച്ച്‌ കഴിഞ്ഞാല്‍
റിക്വസ്റ്റ് ഐഡി ലഭിക്കും. ഇത് ഉപയോഗിച്ച്‌ ഫോണ്‍ ബ്ലോക്ക് ആയോ എന്നത് പരിശോധിക്കാം.
ഫോണ്‍ തിരികെ ലഭിച്ചാല്‍ അണ്‍ ബ്ലോക്ക് ചെയ്യാനും നടപടി ക്രമങ്ങളുണ്ട്. ഫോണ്‍ തിരികെ ലഭിച്ചാല്‍ അക്കാര്യം ആദ്യം പോലീസില്‍ അറിയിക്കുക. അതിന് ശേഷം ഇതേ വെബ്‌സൈറ്റില്‍ തന്നെ ഫോണ്‍ അണ്‍ബ്ലോക്ക് ചെയ്യാനുള്ള അപേക്ഷ നല്‍കാം. അപേക്ഷ നല്‍കിക്കഴിഞ്ഞ് അണ്‍ബ്ലോക്ക് ഒഴിവാക്കാന്‍ സമയമെടുക്കും.റിക്വസ്റ്റ് ഐഡി ഉപയോഗിച്ച്‌ അണ്‍ബ്ലോക്ക് ആയോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ സാധിക്കും. നടപടിക്രമങ്ങള്‍കുറച്ച്‌ കൂടി ലളിതമാക്കിയാല്‍ മികച്ച ഒരു സേവനമായിഇത് മാറുമെന്നതില്‍ സംശയമില്ല. ഫോണ്‍ നഷ്ടമായ ആള്‍ എത്രയും പെട്ടന്ന് ബ്ലോക്ക് ചെയ്യുവാനാണല്ലോ ആഗ്രഹിക്കുക.

1 COMMENT

LEAVE A REPLY