കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരേ കൂടുതല്‍ പരാതികള്‍; അന്വേഷിക്കണമെന്ന് മരിച്ച ജമീലയുടെ മകള്‍

കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരേ കൂടുതല്‍ പരാതികള്‍; അന്വേഷിക്കണമെന്ന് മരിച്ച ജമീലയുടെ മകള്‍.ആശുപത്രിയിലെ ചികിത്സക്ക് പണം ആവശ്യമാണെന്നാണ് ശബ്ദ സന്ദേശത്തിൽ ബൈഹക്ക് സഹോദരനോട് പറയുന്നത്. ചികിത്സക്കായി പ്രത്യേകം പണം അടയ്ക്കണം. നാൽപതിനായിരം രൂപ വേണമെന്ന് ബൈഹക്കി ആവശ്യപ്പെട്ടുവെന്നും സഹോദരൻ പറഞ്ഞു.
മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച ജമീലയുടെ ബന്ധുക്കളും അന്വേഷണമാവശ്യപ്പെട്ട് പരാതി നൽകും. ചികിത്സാ പിഴവിനെക്കുറിപ്പ് മാതാവ് പരാതി പറഞ്ഞിരുന്നുവെന്ന് ജമീലയുടെ മകൾ പറഞ്ഞു. വെന്റിലേറ്റർ പ്രവർത്തിപ്പിക്കാത്തതിനാൽ ജമീല ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണ്ടുവെന്ന ഡോ. നജ്മയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് മകൾ ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവർ പറഞ്ഞു.

LEAVE A REPLY