യുവതി കുളിക്കുന്നത് രഹസ്യമായി മൊബൈൽ ഫോണിൽ പകര്‍ത്തിയ വെയിറ്റര്‍ക്ക് ശിക്ഷ വിധിച്ച് കോടതി

ദുബായ്: യുവതി കുളിക്കുന്നത് രഹസ്യമായി മൊബൈലിൽ പകര്‍ത്തിയ വെയിറ്റര്‍ക്ക് മൂന്നുമാസം തടവുശിക്ഷ വിധിച്ച്‌ കോടതി. ശിക്ഷാ കാലാവധി കഴിഞ്ഞാലുടന്‍ ഫിലിപ്പിനോ യുവാവിനെ നാടുകടത്തും. അല്‍ മുറാഖാബാദിലെ അപ്പാര്‍ട്ട്മെന്റിലെ വിവിധ ഇടങ്ങളിലായി പ്രതിയായ 27 കാരന്‍ ഇത്തരത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ സ്ത്രീകളുടെ നഗ്നത രഹസ്യമായി പകര്‍ത്തിയതായി കണ്ടെത്തി.പരാതിക്കാരി മൂന്നു വര്‍ഷമായി അപ്പാര്‍ട്ട്മെന്റിലെ താമസക്കാരിയാണ്. അപ്പാര്‍ട്ട്മെന്റില്‍ ഏഴുമുറികളാണുള്ളത്. അഞ്ച് പൊതു ടോയിലറ്റുകളും ഒരു അടുക്കളയുമാണ് അപ്പാര്‍ട്ട്മെന്റിലുള്ളത്. രാവിലെ അഞ്ചിന് കുളികഴിഞ്ഞ് യൂണിഫോം ധരിക്കുന്നതിനായി മുറിയിലെത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ തറയില്‍ ഇരിക്കുന്നത് കണ്ടുവെന്ന് പരാതിക്കാരി പറയുന്നു. ഫോണ്‍ റെക്കോര്‍ഡിംഗ് ഓണ്‍ ചെയ്ത നിലയിലായിരുന്നു. ഈ സമയം യുവാവ് എത്തി ഫോണ്‍ എടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടെ ഫോണ്‍ പരിശോധിച്ച പെണ്‍കുട്ടി ഞെട്ടി. തന്റെ റൂമിലുള്ള പെണ്‍കുട്ടികള്‍ കുളിക്കുന്ന വീഡിയോ ഫോണില്‍ യുവതി കണ്ടു. ഷവറില്‍ നിന്ന് പുറത്തിറങ്ങി വസ്ത്രം മാറുന്ന തന്റെ ദൃശ്യങ്ങളും ഫോണില്‍ കണ്ടതായി യുവതി കോടതിയില്‍ പറഞ്ഞു.യുവാവ് തന്റെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിയെടുക്കാനും വീഡിയോ ദൃശ്യങ്ങള്‍ നശിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ യുവതി ഫോണ്‍ പിടിച്ചുവാങ്ങുകയും ദുബായ് പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ”അയാള്‍ ഫോണിലെ വീഡിയോ ക്ലിപ് ഡിലീറ്റ് ചെയ്തു. എന്നാല്‍ അതില്‍ മറ്റു പല സ്ത്രീകളുടെയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയത് ഉണ്ടായിരുന്നു. സീലിങ്ങില്‍ ക്യാമറ ഓണ്‍ ചെയ്ത് ഷവറിനെ ലക്ഷ്യമാക്കിയാണ് ഇയാള്‍ വെച്ചിരുന്നു. വിവിധ സ്ത്രീകളുടെ ഇത്തരത്തിലുള്ള നഗ്ന ദൃശ്യങ്ങളാണ് ഇയാള്‍ പകര്‍ത്തിയത്”- പരാതിക്കാരി പറഞ്ഞു.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ യുവതികള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതായി ചോദ്യം ചെയ്യലില്‍ യുവാവ് സമ്മതിച്ചു.

LEAVE A REPLY