4,042 അരിമണികളില്‍ ഭഗവദ്ഗീത എഴുതി നിയമ വിദ്യാർത്ഥിനി ; അപൂര്‍വ്വ സൃഷ്ടിക്ക് അംഗീകാരം

ഹൈദരാബാദ് : വ്യത്യസ്തമായ കലാസൃഷ്ടി കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ് ഹൈദരാബാദിലെ നിയമ വിദ്യാർത്ഥിനിയായ രാമഗിരി സ്വരിക. 4,042 അരിമണികളിൽ
ഭഗവ്ദ്ഗീത പൂർണമായി എഴുതിവെച്ചാണ് യുവതി ഏവരേയും അമ്പരിപ്പിച്ചിരിക്കുന്നത്. 150 മണിക്കൂറുകളോളം നേരം എടുത്താണ് രാമഗിരി സ്വരിക ഈ കാലസൃഷ്ടി പൂർത്തിയാക്കിയത്.
കാണുന്നവർക്കെല്ലാം അത്ഭുതം തന്നെയാണ് 4000 ത്തിൽ അധികം അരിമണികൾ കൊണ്ട് എഴുതിയിരിക്കുന്ന ഭഗവത് ഗീത. വളരെയേറെ കഷ്ടപ്പെട്ടാണ് രാമഗിരി സ്വരിക തന്റെ കലാസൃഷ്ടി പൂർത്തിയാക്കിയത്. ഏറെ ശ്രദ്ധയോടെയും സൂക്ഷമതയോടെയും ഏകാഗ്രതയോടെയും മാത്രമെ ഇത്തരമൊരു സൃഷ്ടി പൂർത്തീകരിക്കാൻ കഴിയൂവെന്നാണ് കലാകാരന്മാർ അഭിപ്രായപ്പെടുന്നത്.

LEAVE A REPLY