ബൈക്ക് മോഷണം ; രണ്ട് പേരെ പത്തനാപുരം പോലീസ് പിടികൂടി.

പത്തനാപുരം; ആക്രിവ്യാപാരിയുടെ ബൈക്ക് മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം രണ്ട് പേരെ പത്തനാപുരം പോലീസ് പിടികൂടി.
കലഞ്ഞൂർ കച്ചോട് പുത്തൻ വീട്ടിൽ 18-കാരനായ അനൂപ് ഇയാളുടെ സുഹൃത്തും പ്രായപൂർത്തിയാകാത്തയാളുമായ പത്തനംതിട്ട ഏനാദിമം​ഗലം സ്വദേശി എന്നിവരാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്.
പത്തനാപുരം കല്ലുംകടവിലെ എസ്.എം സ്റ്റോഴ്സ് ഉടമ സ്വാമിനാഥന്റെ ബൈക്ക് ഈമാസം ആറിന് രാത്രിയാണ് ഇവർ മോഷ്ടിച്ച് കടത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പത്തനാപുരം സി.ഐ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY