വിവിധ കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്‌.ഐയുടെ പ്രതിഷേധ ജ്വാല.

പത്തനാപുരം : ഡി.വൈ.എഫ്‌.ഐ പത്തനാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. ഹത്റാസിൽ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി നടപ്പാക്കുക , ബിജെപി സർക്കാരിനു മാപ്പില്ല എന്നീ മുദ്രവാഖ്യങ്ങൾ ഉയർത്തിയായിരുന്നു ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ദീപങ്ങൾ തെളിയിച്ചത്. പ്രതിഷേധ പരിപാടിയുടെ പത്തനാപുരം ബ്ലോക്ക് തല ഉത്‌ഘാടനം കമുകുംചേരിയിൽ ഡി.വൈ.എഫ്‌.ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർ.എൽ.വിഷ്ണുകുമാർ നിർവഹിച്ചു.

സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കെ. ആർ. സുരേഷ്‌കുമാർ, ഡി.വൈ.എഫ്‌.ഐ.പിടവൂർ മേഖലാ പ്രസിഡന്റ് അരുൺ ബാബു,മേഖലാ കമ്മിറ്റി അംഗം അഖിൽ ബാബു, അനുരാജ്, കമുകുംചേരി യുണിറ്റ് പ്രസിഡന്റ് നന്ദകുമാർ തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഞ്ചുപേർ മാത്രമായിരുന്നു ഒരോ കേന്ദ്രങ്ങളിലും ദീപങ്ങൾ തെളിയിച്ചത്.

LEAVE A REPLY