എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 56കാരനെ കുന്നിക്കോട് പോലീസ് പിടികൂടി.

കൊട്ടാരക്കരയില്‍ എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ 56 കാരന്‍ അറസ്റ്റിലായി. സംഭവത്തില്‍ ചക്കുവരയ്ക്കല്‍ സ്വദേശി തുളസീധരന്‍ പിള്ളയാണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്.കുട്ടിയുടെ വീട്ടില്‍ വയറിംഗ് ജോലിക്ക് എത്തിയതായിരുന്നു പ്രതി. ഇതിനിടെ വീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് സംഭവം. പിന്നീട് മാതാപിതാക്കളോട് കുട്ടി വിവരം പറഞ്ഞതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു

LEAVE A REPLY