കോവിഡ് കേന്ദ്രത്തിൽ കുളിമുറിദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ.

കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ യുവതിയുടെ കുളിമുറിദൃശ്യം മൊബൈല്‍ ക്യാമറ ഉപയോഗിച്ച്‌ പകര്‍ത്താന്‍ ശ്രമിച്ച ഡി.വൈ.എഫ്.ഐ. നേതാവ് അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ. ചെങ്കല്‍ യൂണിറ്റ് പ്രസിഡന്റ് ചെങ്കല്‍ പ്ളാങ്കാല വീട്ടില്‍ ശാലു(26)വിനെയാണ് പാറശ്ശാല പോലീസ് അറസ്റ്റുചെയ്തത്.യുവതിയുടെ പരാതിയെത്തുടര്‍ന്നാണ്‌ അറസ്റ്റ്. കോവിഡ് ചികിത്സയിലായതിനാല്‍ ഇയാളെ ഏഴു ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനായി ജാമ്യത്തില്‍ വിട്ടയച്ചു. പാറശ്ശാലയിലെ പ്രാഥമിക കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇവിടെ ചികിത്സയിലുള്ള യുവതി കുളിച്ചുകൊണ്ടിരിക്കുമ്ബോള്‍ കുളിമുറിയുടെ മുകള്‍ഭാഗത്തുകൂടി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്ന് പോലീസ്‌ പറഞ്ഞു.

LEAVE A REPLY