സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍; കയ്യില്‍ കിട്ടുക 1400 രൂപ

തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്റെ വിതരണം ഇന്നുമുതല്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍.ക്ഷേമനിധി- പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്.

പുതുക്കിയ 1400 രൂപവീതമാണ്‌ ഇക്കുറി അര്‍ഹരിലേക്കെത്തുക. ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക്‌ പഴയനിരക്ക്‌ തുടരും. സംസ്ഥാനത്താകെ 54,73,343 ഗുണഭോക്താക്കളാണുള്ളത്‌.

സാമൂഹ്യസുരക്ഷാ പെന്‍ഷനായി 606.63 കോടി രൂപയും ക്ഷേമ പെന്‍ഷന്‌ 85.35 കോടി രൂപയുമാണ്‌ സര്‍ക്കാര്‍ അനുവദിച്ചത്‌. സാമൂഹ്യസുരക്ഷാ പെന്‍ഷന്‌ 48,53,733 പേരും ക്ഷേമ പെന്‍ഷന്‌ 6,19,610 പേരും അര്‍ഹരാണ്. കോവിഡ്‌ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ പാലിച്ചാകും വിതരണം

LEAVE A REPLY