സമൂഹത്തില്‍ ഉന്നത പദവിയില്‍ ഇരിക്കുന്നവരെ ലക്ഷ്യമിട്ട് ഫെയ്സ്ബുക്കില്‍ ‘പെണ്‍കെണി’

കൊച്ചി: പൊലീസുകാര്‍ ഡോക്ടര്‍മാര്‍ വന്‍കിട ബിസിനസുകാര്‍ തുടങ്ങി സമൂഹത്തില്‍ ഉന്നത പദവിയില്‍ ഇരിക്കുന്നവരെ ലക്ഷ്യമിട്ട് ഫെയ്സ്ബുക്കില്‍ ‘പെണ്‍കെണി’ വ്യാപകമാകുന്നുവെന്ന് സൈബര്‍ പൊലീസ്. ‘പെണ്‍കെണി’യില്‍ പെട്ട് 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവര്‍ സംസ്ഥാനത്തുണ്ട്.

ഫെയ്സ്ബുക്കില്‍ പരിചയപ്പെട്ട ശേഷം വിഡിയോ ചാറ്റ് നടത്തി ഇരയെ വീഴ്ത്തും. തുടര്‍ന്നു ചാറ്റ് ചെയ്ത സ്ത്രീ അപ്രത്യക്ഷയാകും. പുരുഷന്മാരാണ് പിന്നീടു വിലപേശുക. ചാറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി വന്‍ തുക ആവശ്യപ്പെടും. മാനക്കേടോര്‍ത്ത് ആരും പരാതി നല്‍കാറില്ലെന്നും പൊലീസ് പറയുന്നു.

LEAVE A REPLY