വികാരാധീനനായി നടൻ ദിലീപ്; മാധ്യമങ്ങൾ വേട്ടയാടുന്നു, അടിസ്ഥാനമില്ലാത്ത വാർത്തകൾ തുടർച്ചയായി നൽകി മാനഹാനി വരുത്തുന്നു; മാധ്യമങ്ങള്‍ക്കെതിരെ ദിലീപ് കോടതിയില്‍

വിവാദമായ നടി ആക്രമിക്ക പെട്ട കേസില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് എതിരെ നടന്‍ ദിലീപ് കോടതിയില്‍.അടിസ്ഥാന രഹിതമായ വാര്‍ത്ത നല്‍കി തന്നെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാണ് പരാതിയിലുള്ളത്. നടന്റെ പരാതിയില്‍ 10 മാധ്യമ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചതായാണ് വിവരം.
എന്നാൽ നടിയെ ഉപദ്രവിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച്‌ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നടത്തിയ പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതവും തെറ്റും അപകീര്‍ത്തികരവുമാണെന്നാണ് ദിലീപിന്റെ പരാതിയിൽ പ്രധാനമായുള്ളത്.ഇത്തരം രഹസ്യ വിചാരണയില്‍ കോടതിയുടെ ഉത്തരവുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടുള്ളൂ എന്നു ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ പരാതി. ഹര്‍ജി 22 നാണ് പരി​ഗണിക്കുക.

LEAVE A REPLY