ശ്രീനഗറിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ശ്രീനഗറിലെ ബഡമാലൂ പ്രദേശത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്  ഭീകരർ കൊല്ലപ്പെട്ടു. പ്രദേശത്ത് തീവ്രവാദികൾ തമ്പടിച്ചിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്.പുലര്‍ച്ചെ 2.30നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തിരച്ചില്‍ നടത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.കൊല്ലപ്പെട്ട ഭീകരരിൽ ഒരാളെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. കശ്മീര്‍ സോണ്‍ പോലിസാണ് ട്വീറ്റ് വഴി ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

LEAVE A REPLY