കോഴിക്കോട് തണൽ അഗതിമന്ദിരത്തിലെ നൂറോളം അന്തേവാസികൾക്ക് കൊവിഡ്; പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു.

കോഴിക്കോട് തണൽ അഗതിമന്ദിരത്തിലെ നൂറോളം അന്തേവാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. അന്തേവാസികൾക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുളള പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു.

അഗതി മന്ദിരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാർക്ക് ഉൾപ്പെടെ ഇന്ന് ടെസ്റ്റ് നടത്തും. ജില്ലയിൽ പ്രവർത്തിക്കുന്ന അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, ശിശുഭവനങ്ങൾ എന്നിവിടങ്ങളിലെ ജാഗ്രത വർധിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രോഗപ്രതിരോധത്തിനുള്ള മുൻകരുതൽ കർശനമായി പാലിക്കുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. ജില്ലയിൽ ഇന്നലെ 468 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

LEAVE A REPLY