പ്രശസ്ത കലാചരിത്രകാരി കപില വാത്സ്യായൻ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത കലാചരിത്രകാരിയും മുന്‍ രാജ്യസഭാംഗവുമായിരുന്ന കപില വാത്സ്യായന്‍ അന്തരിച്ചു. 91 വയസായിരുന്നു. കലാചരിത്രം, പുരാവസ്തുശാസ്ത്രം, ക്ലാസിക്കൽ ഡാൻസ് എന്നീ മേഖലകളിലും അപാരമായ പാണ്ഡിത്യമായിരുന്നു കപില വാത്സ്യായന് ഉണ്ടായിരുന്നത്.ഇന്ത്യ ഇന്റർനാഷണൽ സെന്ററിന്റെ ആജീവനാന്ത ട്രസ്റ്റിയായിരുന്നു. ഐഐസിയിലെ ഏഷ്യാ പ്രോജക്ടിന്റെ അധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി നാഷണൽ സെന്റർ പോർ ആർട്സിന്റെ സ്ഥാപക ഡയറക്ടറുമാണ്. സംസ്കാരം വൈകിട്ട് ലോധി ശ്മശാനത്തിൽ.

LEAVE A REPLY