ബോളിവുഡില്‍ തനിക്കെതിരെ സംഘടിത നീക്കം. തനിക്കു വരുന്ന പാട്ടുകളെ ചിലര്‍ ഇടപെട്ട് വിലക്കി തൊഴിലവസരങ്ങള്‍ നിഷേധിക്കുകയാണ്.’ – എ.ആര്‍. റഹ്മാന്‍

ബോളിവുഡില്‍ തനിക്ക് എതിരെ സംഘടിത നീക്കമുണ്ടെന്ന് എ.ആര്‍. റഹ്മാന്‍ തുറന്നു പറഞ്ഞു. തനിക്ക് വരുന്ന പാട്ടുകളെ ചിലര്‍ ഇടപെട്ട് വിലക്കുകയാണ്. തനിക്ക് എതിരെ അപവാദ പ്രചരണങ്ങള്‍ പരത്തി ചിലര്‍ തൊഴിലവസരങ്ങള്‍ നിഷേധിക്കുകയാണെന്നും എ.ആര്‍. റഹ്മാന്‍ പറഞ്ഞു.ബോളിവുഡ് സിനിമകള്‍ക്കായി എന്തുകൊണ്ട് കൂടുതല്‍ പാട്ടുകള്‍ ചെയ്യുന്നില്ല എന്ന് എ.ആര്‍. റഹ്മാന്‍ വിശദീകരിച്ചു. തനിക്ക് എതിരെ സംഘം ചേര്‍ന്ന് അപവാദ പ്രചരണങ്ങള്‍ നടക്കുകയാണ്. താന്‍ ഒരു സിനിമയോടും നോ പറഞ്ഞിട്ടില്ല. പക്ഷെ, തനിക്ക് എതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ തനിക്ക് എതിരെ തെറ്റായ പ്രചാരണമാണ് നടത്തുന്നത് എന്നും റഹ്മാന്‍ വിശദീകരിച്ചു.

സുശാന്ത് സിങ്ങ് രാജ്പുത്ത് അവസാനമായി അഭിനയിച്ച ‘ദില്‍ ബേച്ചാര’യില്‍ 9 പാട്ടുകള്‍ എ.ആര്‍. റഹ്മാന്‍ കമ്പോസ് ചെയ്തിരുന്നു. തനിക്ക് എതിരെ സംഘടിത നീക്കം നടക്കുന്നതായി ചിത്രത്തിന്റെ സംവിധായകന്‍ മുകേഷ് ഛബ്രയും പറഞ്ഞതായി റഹ്മാന്‍ പറഞ്ഞു. തന്റെ അടുത്തേക്ക് വരരുതെന്ന് പറഞ്ഞ് മുകേഷ് ഛബ്രയെ ചിലര്‍ വിലക്കിയതായി അദ്ദേഹം പറഞ്ഞു. പല കഥകളും അദ്ദേഹം പറഞ്ഞു. താന്‍ അത് കേട്ട് ഇരുന്നു. അപ്പോള്‍ തനിക്ക് ഒരു കാര്യം മനസ്സിലായി, ബോളിവുഡില്‍ താന്‍ എന്തുകൊണ്ടാണ് വളരെ കുറച്ച് പാട്ടുകള്‍ മാത്രം ചെയ്യുന്നുവെന്ന്. എന്തുകൊണ്ടാണ് തന്നെ തേടി സിനിമ വരാത്തതെന്ന്. തനിക്ക് എതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കുന്നുവെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY