നിഞ്ച ZX-6R -ന്റെ 2021 പതിപ്പിനെ വെളിപ്പെടുത്തി കവസാക്കി

നിഞ്ച ZX-6R -ന്റെ 2021 പതിപ്പിനെ വെളിപ്പെടുത്തി നിര്‍മ്മാതാക്കളായ കവസാക്കി. നവീകരണത്തിന്റെ ഭാഗമായി മാറ്റങ്ങളും ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.നവീകരണത്തിന്റെ ഭാഗമായി ഒരു പുതിയ കളര്‍ ഓപ്ഷനും കമ്പനി അവതരിപ്പിക്കുന്നു. ഗ്രീന്‍, ബ്ലാക്ക് കളര്‍ ഓപ്ഷനുകള്‍ക്ക് ഒപ്പം, 2021 മോഡലിന് ലോവര്‍ ഫെയറിംഗിലും സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്ലാമ്പുകളിലും വെള്ളയും ചുവപ്പും നിറങ്ങളും ലഭിക്കുന്നു.


മാത്രമല്ല, 2021 നിഞ്ച ZX-6R -ന് ചുവന്ന പിന്‍സ്‌ട്രൈപ്പ് ലഭിക്കുന്നു. അത് ഫെയറിംഗ് മുതല്‍ ടെയില്‍ സെക്ഷന്‍ വരെ നല്‍കിയിരിക്കുന്നത് കാണാം. ചെറിയ അപ്ഡേറ്റുകള്‍ നല്‍കി 2021 പതിപ്പിനെ പരിമിതപ്പെടുത്തിയിരിക്കുന്നു. 636 സിസി ഇന്‍ലൈന്‍ ഫോര്‍-സിലിണ്ടര്‍ എഞ്ചിനാകും ഈ പതിപ്പിന്റെ കരുത്ത്.
ഈ എഞ്ചിന്‍ 127.9 bhp കരുത്തും 70.6 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം, കവസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍, കവസാക്കി ക്വിക്ക് ഷിഫ്റ്റര്‍ എന്നിവയും ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ അധികം വൈകാതെ തന്നെ ഈ പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിച്ചേക്കും.ട്വിന്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ലൈറ്റ്, അനലോഗ് ടാക്കോമീറ്ററോടുകൂടിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, സിംഗിള്‍ സീറ്റ്, സൈഡ് മൗണ്ടഡ് എക്സ്ഹോസ്റ്റ്, ഗ്രാഫിക്‌സ് ഡിസൈന്‍ നല്‍കിയിട്ടുള്ള സൈഡ് മാസ്‌കുകള്‍ എന്നിവയാണ് ബൈക്കിലെ മറ്റ് സവിശേഷതകള്‍.

2019 ജനുവരിയിലാണ് നിലവിലെ പതിപ്പിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചത്. 10.49 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. അലൂമിനിയം ഫ്രെയ്മില്‍ നിര്‍മ്മിച്ച ZX-6R ന് 2,025 mm നീളവും 710 mm വീതിയും 1,100 mm ഉയരവുമാണുള്ളത്. 196 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം.

LEAVE A REPLY