പുതിയ സിനിമകളുടെ ഷൂട്ടിംഗ് വിവാദവും, പ്രതിഫല തർക്കവും ചർച്ചയായേക്കും; അമ്മയുടെ നിർവാഹക സമിതി യോഗം ഇന്ന്; മോഹൻലാൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കും

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ നിർവാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. ചെന്നെയിലുള്ള പ്രസിഡന്‍റ് മോഹൻ ലാൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കും. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കളുടെ സംഘടനയായ പൊഡ്യൂസേഴ്സ് അസോസിയേഷൻ, അമ്മയോടും ഫെഫ്കയോടും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചർച്ചയായേക്കും. പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങിയത് സംബന്ധിച്ച വിവാദങ്ങളും അമ്മ വിലയിരുത്തും.
വ്യാജ ഓഡീഷനുകൾക്കെതിരെ ഹ്രസ്വ ചിത്രമൊരുക്കി ഫെഫ്ക. ആക്ട് സ്മാർട്ട് എന്ന് പേരിട്ട ഹ്രസ്വ ചിത്രത്തിന്‍റെ സംവിധായകൻ ജോമോൻ ടി ജോൺ ആണ്. നടി ഷംന കാസിം ഉൾപ്പെടെയുള്ളവർക്ക് ദുരനുഭവമുണ്ടായ സാഹചര്യത്തിലാണ് ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY