എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക്
എസ്.എഫ്‌.ഐയുടെ സ്നേഹസമ്മാനം.

പത്തനാപുരം: എസ്.എഫ്.ഐ പിടവൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ പനമ്പറ്റ സ്വദേശിനി ദ്രൗപതിക്കാണ് എസ്. എഫ്‌.ഐ പ്രവർത്തകർ വീട്ടിലെത്തി ഉപഹാരം നൽകിയത്.
എസ്.എഫ്.ഐ പത്തനാപുരം ഏരിയാ സെക്രട്ടറി വിഷ്ണു വിദ്യാർത്ഥിനിക്ക് ഉപഹാരം കൈമാറി.
ഏരിയാ പ്രസിഡന്റ് മിഥുൻ മോഹൻ, ഡി.വൈ.എഫ്‌.ഐ പിടവൂർ മേഖല സെക്രട്ടറി ഗിരീഷ്,എസ്.എഫ്‌.ഐ. ലോക്കൽ സെക്രട്ടറി മിഥുൻ ചന്ദ്രൻ,ലോക്കൽ കമ്മിറ്റി അംഗം അമൃതേഷ് കൃഷ്ണൻ,എന്നിവർ പങ്കെടുത്തു.

LEAVE A REPLY