ഡ്രൈഡേയിൽ മദ്യ വിൽപ്പന: നടത്തിയാൾ പിടിയിൽ

ഡ്രൈ ഡേയിൽ മദ്യവിൽപ്പന നടത്തിയ ആളിനെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ വിളക്കുവട്ടം സ്വദേശി ആയ കുമാരഴികം വീട്ടിൽ കുഞ്ഞുപിള്ള മകൻ രാജേന്ദ്രൻ(70) ആണ് പിടിയിലായത്. പുനലൂർ SHO ഗിരീഷിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുനലൂർ SHO ഗിരീഷ്, SI മാരായ അഭിലാഷ്, സജീബ് ഖാൻ, അജി, ASI രാജൻ, ജനമൈത്രി CRO അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇയാളുടെ വീട്ടിലും പരിസരത്തു നടത്തിയ പരിശോധനയിൽ ആണ് ഇയാൾ പിടിയിൽ ആയത്. ഇയാൾ ബീവറേജിൽ നിന്നും മദ്യം കൊണ്ടു വന്നു പുരയിടത്തിലും മറ്റും കുഴിച്ചിട്ടു കച്ചവടം നടത്തുന്നതായി നേരത്തെ പല തവണ നാട്ടുകാർ പരാതി പറഞ്ഞിട്ടുള്ളതായിരുന്നെകിലും തിരച്ചിലിൽ പിടിക്കപ്പെടാതെ രക്ഷപെടുകയായിരുന്നു. പിടിക്കപ്പെട്ട രാജേന്ദ്രനിൽ നിന്നും കുപ്പികളിൽ വിദേശ മദ്യവും വിറ്റതിന്റെ പൈസയും കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.ലോക്ക് ഡൌൺ സമയത്ത് ഡ്രൈഡേ യിൽ ഇത്രയും പ്രായമായ ആൾ കച്ചവടം നടത്തിയത് പോലീസിനെയും എക്സ്സൈസ് നെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിചിരിക്കയാണ്.

LEAVE A REPLY