അഞ്ചലിൽ ഭാര്യയെ മര്‍ദ്ദിച്ചത് അന്വേഷിക്കാനെത്തിയ പൊലീസുകാരെ കൈയേറ്റം ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍.

കൊല്ലം: മദ്യ ലഹരിയില്‍ ഭാര്യയെ മര്‍ദ്ദിച്ചു, വിവരമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും കൈയേറ്റം ചെയ്തു. ഒടുവില്‍ പ്രതിയെ കീഴ്പ്പെടുത്തി അറസ്റ്റ് രേഖപ്പെടുത്തി. അഞ്ചല്‍ ആര്‍ച്ചല്‍ നെടിയറ ഒറ്റത്തെങ്ങില്‍ പടിഞാറ്റതില്‍ മൈക്കിള്‍ ആന്റണിയെ(39) ആണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി മദ്യപിച്ച്‌ വീട്ടില്‍ ബഹളമുണ്ടാക്കുന്നയാളാണ് മൈക്കിള്‍ ആന്റണി. ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചതോടെ അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിച്ചു. അന്വേഷിക്കാനെത്തിയ അഞ്ചല്‍ എസ്.ഐ ഇ.എം.സജീറിനെയും സിവില്‍ പോലീസ് ഓഫീസര്‍ ഗിരീഷിനെയും മൈക്കിള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. തുടര്‍ന്ന് ശ്രമകരമായിട്ടാണ് പ്രതിയെ പൊലീസ് കീഴ്പ്പെടുത്തിയത്.

LEAVE A REPLY