ടിക്‌ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു

വീഡിയോ ഷെയറിങ് ആപ്പായ ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. അതിർത്തിയിൽ ചൈനയുമായി സംഘർഷാവസ്ഥ തുടരവെയാണ് ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. സ്വകാര്യതാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഐടി വകുപ്പിലെ 69എ വകുപ്പുപ്രകാരമാണ് നടപടി.രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ടിക്ടോകിന് പുറമേ ഷെയർ ഇറ്റ്, യുസി ബ്രൈസർ, ഹെലോ, വി ചാറ്റ്, എക്സെൻഡർ, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെൽഫി സിറ്റി എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ ആപ്പുകൾ നിരോധിച്ചവയിൽ ഉൾപ്പെടുന്നു.

LEAVE A REPLY