ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്: മാതൃകയായി പി.കെ.വി. വായനശാല

പത്തനാപുരം : പനമ്പറ്റ പി.കെ.വി. വായനശാലയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി.പണം കണ്ടെത്തുന്നതിനായി വായനശാലയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചിരുന്നു.
ചലഞ്ചിന്റെ ഭാഗമായി ലഭിച്ച 10000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമറിയത്. പി കെ. വി വായനശാല സെക്രട്ടറി വി.ആർ.ബീന വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ: കെ രാജുവിന് തുക കൈമാറി.താലൂക്ക് ലൈബ്രറി കൗൺസിൽ .അംഗം സുനു രാജേഷ്, സി.വിജയൻ, സുനിത, ആദിത്യൻ, വർഷ എന്നിവർ പരിപാടിയിൽ പങ്കെടുത്തു . പിടവൂർ മാലീസ് ഹോട്ടൽ ഉടമ രാജീവിന്റെ സഹായത്തോടെയാണ് വായനശാല ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.

LEAVE A REPLY