കേരളത്തിലെ എല്ലാ വാർഡുകളിലും എൻഡിഎ മത്സരിക്കും;- കെ സുരേന്ദ്രൻ

കൊച്ചി: കേരളത്തിലെ എല്ലാ വാർഡുകളിലും എൻഡിഎ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊച്ചിയിലെ എൻഡിഎ സംസ്ഥാന നേതൃ യോഗത്തിലാണ് തീരുമാനം. മറ്റ് മുന്നണികളിൽ നിന്ന് ആളുകളെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്യാൻ പ്രത്യേക കമ്മിറ്റിയും യോഗത്തിൽ രൂപീകരിച്ചു.
തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും എൻഡിഎ സ്ഥാനാർഥികൾ മത്സരിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു. സഖ്യം വിപുലീകരിക്കാനുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ഇതിനായി കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ്, തുഷാർ വെള്ളാപ്പള്ളി, പിസി തോമസ് എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകളെപറ്റി ചർച്ച ചെയ്യുന്നതിനായിരുന്നു എൻഡിഎ സംസ്ഥാന നേതൃ യോഗം കൊച്ചിയിൽ ചേർന്നത്. കോവിഡ് കാലത്ത് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം പരാജയമാണെന്നും പ്രവാസികളോട് സർക്കാർ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.250ൽ അധികം പ്രവാസി മലയാളികൾ അന്യനാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചിട്ടും അവരുടെ കുടുംബത്തിന് വേണ്ടി ഒരു സഹായവും ചെയ്യാതിരുന്ന സർക്കാർ നടപടിക്കെതിരെ ജൂലൈ 9ന് സെക്രട്ടറിയേറ്റിന് മുന്നിൽ എൻഡിഎ ധർണ്ണ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY