തിരുവനന്തപുരത്തെ സ്ഥിതി അതീവ സങ്കീര്‍ണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തലസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നഗരം ഇപ്പോൾ അടച്ചിടേണ്ട സാഹചര്യമില്ലെന്നും എന്നാൽ തലസ്ഥാന നഗരവാസികൾ സർക്കാർ പറയുന്നത് അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് ബാധിച്ച വിഎസ്എസ്ഇ ജീവനക്കാരൻ വൈദ്യുതി ബില്ലടയ്ക്കാനും കല്യാണ വീട്ടിലും പോയത് ഏറെ ദൗർഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്തെ സാഹചര്യത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും ഭീകരമായി തോന്നിയത് കോവിഡ് ബാധിതൻ കല്യാണ വീട്ടിൽ പോയതാണെന്നും മന്ത്രി. മകനോ മകളോ ഒക്കെയാണ് അടുത്ത ബന്ധുവെന്ന് പറയുന്നത്. അതിന് അപ്പുറമുള്ള വിവാഹങ്ങൾക്കൊന്നും ഈ സാഹചര്യത്തിൽ നമ്മൾ പോകേണ്ടതില്ല. ഈ സാഹചര്യത്തെക്കുറിച്ച് ഗൗരവത്തോടെ മനസിലാക്കാൻ തലസ്ഥാനത്തെ വിദ്യാഭ്യാസവും വിവരവും നല്ല ജോലിയും കാര്യങ്ങൾ മനസിലാക്കാൻ ശേഷിയുമുള്ള ആളുകൾക്ക് സാധിക്കുന്നില്ല എന്നത് ദൗർഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു

LEAVE A REPLY