കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ തലവൂർ സ്വദേശിയും.

കുന്നിക്കോട് : തലവൂർ കുര സ്വദേശിയായ 26 വയസ്സുകാരനാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഡൽഹിയിൽ ‍ നിന്നും ‍ജൂണ്‍ 17നാണ് ഇയാൾ തിരുവനന്തപുരത്തെത്തിയത് . തുടര്‍ന്ന് ഗൃഹ
നിരിക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടർന്ന്
സ്രവപരിശോധന നടത്തി.പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയി
കണ്ടെത്തിയതിനെത്തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ്
മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കൊല്ലം ജില്ലയില്‍ ഇന്ന് 16 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇവരിൽ
11 പേര്‍ വിദേശത്ത് നിന്നെത്തിയവരും 2 പേർ ഡെൽഹിയിൽനിന്നും ഒരാൾ ഹരിയാനയിൽ നിന്നും എത്തിയതാണ് .സമ്പർക്കം വഴി 2 പേർക്കാണ് ഇന്ന് രോഗബാധ ഉണ്ടായത്. ഇന്ന് ജില്ലയില്‍ 11 പേർ രോഗമുക്തി നേടി.

LEAVE A REPLY